ആരാധകരോട് സ്നേഹത്തോടെയും രോഷത്തോടെയും ഇടെപെടുന്ന നിരവധി താരങ്ങൾ സിനിമ മേഖലയിലുണ്ട്. പലപ്പോഴും ആരാധകരോട് മോശമായി പെരുമാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് തമിഴ് നടൻ അജിത്തിന്റെ ആരാധകനോടുള്ള പെരുമാറ്റമാണ്. സ്റ്റാർ ആയാൽ ഇങ്ങനെ വേണമെന്നാണ് സോഷ്യൽ മീഡിയ അജിത്തിനെ വാഴ്ത്തുന്നത്.
തന്റെ ആരാധകനോട് വിനയപൂർവം ഇടപെടുന്ന അജിത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. വിശ്വാസം എന്ന സിനിമയ്ക്കായി സ്കൂളിൽ ഷൂട്ടിംഗിനെത്തിയ അജിത്തിനെ മൊബൈലിൽ പകർത്താൻ ശ്രമിച്ച ആരാധകനോട് കാമറ ഓഫ് ചെയ്യാൻ വിനയത്തോടെയാണ് ആവശ്യപ്പെട്ടത്.
പിന്നീട് ഒരിക്കൽ വിശദമായി വീഡിയോ എടുക്കാമെന്നും അജിത് ആരാധകനോട് പറയുന്നുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.