രാമങ്കരി: ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരേ പ്ലക്കാർഡും കൈയിലേന്തി നടുറോഡിലൂടെ യുവതിയുടെ ഒറ്റയാൾ പ്രതിഷേധം. മുഹമ്മ വള്ളിക്കുന്ന് കൃഷ്ണകൃപയിൽ കവിത കൃഷ്ണ(30)യാണ് കാൽനടയായി നിലയ്ക്കൽവരെ ഒറ്റയാൾ പ്രതിഷേധവുമായി ഇന്നലെ രംഗത്തെത്തിയത്.
മുഹമ്മയിൽനിന്നും ആലപ്പുഴ വഴി എസി റോഡിലൂടെ പ്ലക്കാർഡും പിടിച്ചാണ് യുവതി പ്രതിഷേധസമരം നടത്തിയത്. പത്തിനും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഒരു കാരണവശാലും ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന ഹിന്ദു സംഘടനകളുടെ നിലപാട് തന്നെയാണ് തനിക്കുമുള്ളത്.
ഹിന്ദുമതത്തിന്റെ വിശ്വാസ പ്രമാണങ്ങളിൽ ഒരുകോടതിയും ഇടപെടാൻ പാടില്ല, വിശ്വാസം നിലകൊള്ളുന്നത് ഒരു കോടതിയുടേയും കൈയിലല്ലെന്നും അവർ പറഞ്ഞു.