ഇരിങ്ങാലക്കുട: രാജ്യാന്തരതലത്തിൽ നടക്കുന്ന ഷട്ടിൽ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ താരമാകാൻ ഇരിങ്ങാലക്കുടക്കാ രൻ ശിവശങ്കർ. മലേഷ്യയിലെ ക്വലാലംപൂരിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശിവശങ്കർ തെരഞ്ഞെടുക്കപ്പെട്ടു. നാളെ മലേഷ്യയിലേക്ക് തിരിക്കും. 15 മുതൽ 21 വരെയാണ് ചാന്പ്യൻഷിപ്പ്.
ഇന്ത്യയിൽനിന്നും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ആറുപേർ മത്സരിക്കും. മൂന്നുപേർ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്നും മൂന്നുപേർ കാലിക്കട്ട്്് യൂണിവേഴ്സിറ്റിൽനിന്നും. അമൃത് ഭാസ്കർ, അജയ് എസ്. നായർ (ദേവഗിരി സെന്റ് ജോസഫ് കോളജ്, കോഴിക്കോട്) എന്നിവരാണ് ശിവശങ്കറിനെ കൂടാതെ ഇന്ത്യൻ ടീമിലുള്ള മറ്റു മലയാളികൾ.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ശിവശങ്കർ കോണത്തുകുന്ന് പൈങ്ങോട് എറിയാട്ട് വീട്ടിൽ ജയപ്രകാശ് – സുനിത ദന്പതികളുടെ മകനാണ്.
സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട ്. കഴിഞ്ഞ നാലുവർഷം തുടർച്ചയായി ജില്ലാ ടീമിലും രണ്ട ു വർഷം സംസ്ഥാന ടീമിലും അംഗമായിരുന്നു. 19 വയസിനു താഴെയുള്ള വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ നാലുതവണ ചാന്പ്യൻഷിപ്പ് നേടിയിട്ടുണ്ട ്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഷട്ടിൽ അക്കാദമിയിലൂടെയായിരുന്നു പരിശീലനത്തിനു തുടക്കം. ബിജു മോഹനനായിരുന്നു ആദ്യ പരിശീലകൻ. കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിലെ ജോയ് ടി. ആന്റണി, സനോവ് തോമസ് എന്നിവരാണ് ഇപ്പോഴത്തെ പരിശീലകർ. സഹോദരൻ വിഷണുപ്രകാശ് കഴിഞ്ഞവർഷം സബ് ജൂണിയർ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട ്.
വിദേശമണ്ണിൽ ശിവശങ്കർ കേരളത്തിന്റെ അഭിമാനമുയർത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്റ്റ് കോളജിലെ കായിക പ്രേമികളും നാട്ടുകാരും. കഠിനമായ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ലോക യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലെ ശിവശങ്കറിന്റെ പങ്കാളിത്തമെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറന്പിൽ പറഞ്ഞു.