ചാലക്കുടി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ പണം പിരിക്കുന്നതിന്റെ ഉത്സാഹം ദുരിതബാധിതർക്ക് സഹായം എത്തിക്കുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ലെന്ന് കേരള കോണ്ഗ്രസ്-എം നേതാവ് അഡ്വ. തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ ആരോപിച്ചു.
റഫാൽ യുദ്ധവിമാന കരാർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിനു കാരണം ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചയാണെന്നും സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ലഭിക്കാതെ ദുരിതബാധിതർ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് ചെയർമാൻ അഡ്വ. സി.ജി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.ബിജു കാവുങ്കൽ, ഒ.എസ്.ചന്ദ്രൻ, ഫ്രാൻസിസ് പിൻഹിരോ, ഐ.ഐ.അബ്ദുൾ മജീദ്, ഷാജു വടക്കൻ, എം.വി.കുഞ്ഞ് കുഞ്ഞ്, എ.ഐ.മാത്യു, എസ്.എ.റഹീം, വി.ഒ.പൈലപ്പൻ, പി.കെ.ജേക്കബ്, ജെയിംസ് പോൾ, പി.കെ.ഭാസി, മേരിനളൻ എന്നിവർ പ്രസംഗിച്ചു.