എ​ടി​എം ക​വ​ർ​ച്ച: പ്രതികൾ ഉപേക്ഷിച്ച വാ​ഹ​ന​ത്തി​ൽ ര​ക്ത​ക്ക​റ; സം​ഘം ട്രെ​യി​ൻ മാ​ർ​ഗം സം​സ്ഥാ​നം വി​ട്ടി​രി​ക്കാ​മെ​ന്ന് അന്വേഷണ ഉദ്യോഗസ്ഥർ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച എ​ടി​എം ക​വ​ർ​ച്ചാസം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ര​ക്ത​ക്ക​റ. ചാ​ല​ക്കു​ടി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ത്തി​ലാ​ണ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ക​ൾക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്. പ​ണം മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ സം​ഘ​ത്തി​ലു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​വാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം സം​ഘം ട്രെ​യി​ൻ മാ​ർ​ഗം സം​സ്ഥാ​നം വി​ട്ടി​രി​ക്കാ​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി ഇ​രു​മ്പ​ന​ത്തും തൃ​ശൂ​ര്‍ കൊ​ര​ട്ടി​യി​ലും എ​ടി​എം ത​ക​ര്‍​ത്ത് 35 ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ക​വ​ര്‍​ന്ന​ത്. കോ​ട്ട​യം വെ​മ്പ​ള്ളി​യി​ലും എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലും എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മ​മു​ണ്ടാ​യി.

കൊ​ര​ട്ടി​യി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ടി​എം ത​ക​ർ​ത്ത് 25 ല​ക്ഷം രൂ​പ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ഇ​രു​മ്പ​ന​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ​യും ന​ഷ്ട​മാ​യി.

Related posts