തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയ ബ്രുവറി-ഡിസ്റ്റിലറി അനുമതി റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കി. നവകേരള നിർമിതിയുമായി സർക്കാർ മുന്നോട്ട് പോകവെ വിവാദങ്ങൾ ഒഴിവാക്കാനാണ് അനുമതി റദ്ദാക്കുന്നതെന്ന വാദമുയർത്തിയാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയത്.
ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ചാണ് ബ്രുവറിക്ക് അനുമതി നൽകിയതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ബ്രുവറി അനുമതിക്ക് മാനദണ്ഡം നിശ്ചയിക്കാൻ പുതിയ സമിതിയെ നിശ്ചയിച്ചതായും ഈ മാസം 31-നകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.