കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 21 ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ നാമജപ യാത്ര. രാവിലെ പതിനൊന്നോടെ എറണാകുളം ശിവക്ഷേത്രത്തിനു സമീപത്തുനിന്നുമാണ് നാമജപ യാത്ര ആരംഭിച്ചത്.
യാത്ര കണയന്നൂർ താലൂക്ക്, മഹാരാജാസ് വഴി ഹൈക്കോടതി ജംഗ്ഷനിലെത്തി ടിഡി റോഡ്, ഭവൻസ്, കളക്ടറുടെ ക്യാന്പ് ഓഫീസ് വഴി രാമവർമ ക്ലബ്ബിന് മുന്നിലൂടെ ശിവക്ഷേത്രത്തിന് കിഴക്കേ നടയിൽ സമാപിക്കും. ആലങ്ങാട് സംഘത്തിന്റെ പ്രതിഷേധ പേട്ട തുള്ളൽ, ഭജന തുടങ്ങിയവ യാത്രയിലുടനീളമുണ്ട്. സുരേഷ് ഗോപി എംപി, പന്തളം രാജകുടുബ പ്രതിനിധി, തന്ത്രി പ്രമുഖർ, സാമൂഹ്യ സാംസ്കാരിക നായകർ തുടങ്ങി നിരവധിപേർ പങ്കെടുക്കുന്നുണ്ട്.