മാള: കുടുംബവഴക്കിനെത്തുടർന്ന് മരുമകന്റെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ചു. മേലഡൂർ കുണ്ടേലി തെറ്റയിൽ കുഞ്ഞപ്പനാണ് (65) മരിച്ചത്. മരുമകൻ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുഞ്ഞപ്പന്റെ മൂത്തമകളുടെ ഭർത്താവായ സാബു ദിവസേന വീട്ടിൽ വഴക്കുണ്ടാക്കാറുണ്ട്. ഇന്നലെ രാത്രി ഒന്‍പതരയോടെ വാക്കേറ്റവും തർക്കവുമുണ്ടായി.
വഴക്കിലിടപെട്ട കുഞ്ഞപ്പനെ സാബു പിടിച്ചു തള്ളി. മറിഞ്ഞുവീണ ഇയാൾക്ക് തലയ്ക്കു പരിക്കേറ്റു. ഉടനെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നെടുന്പാശേരി സ്വദേശിയായ കുഞ്ഞപ്പൻ കുടുംബസമേതം മേലഡൂരിലാണു താമസം. ഭാര്യ: മണി. മക്കൾ: മഞ്ജു, അഞ്ജു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.