കൂത്തുപറമ്പ്: കോട്ടയം കൂവപ്പാടിയിൽ ആർഎസ്എസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്. ആർഎസ്എസ് മുൻ മണ്ഡൽ കാര്യവാഹ് കൂവപ്പാടി പ്ലൈവുഡ് കമ്പനിക്കു സമീപത്തെ ഗോകുലത്തിൽ ടി. നിഖിലിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ഇന്നു പുലർച്ചെ12.15 ഓടെയായിരുന്നു സംഭവം.
ബോംബേറിൽ വീടിന്റെ ജനൽഗ്ലാസുകൾ തകർന്നു. ചുമരിനും കേടുപാടുകൾ പറ്റി. വിട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കതിരൂർ എസ്ഐ ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അക്രമം നടന്ന വീട് സന്ദർശിച്ചു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും ഇനിയും അക്രമം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.