പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ആടു ജീവിതം മാറുമെന്ന് തെന്നിന്ത്യൻ താരസുന്ദരി അമല പോൾ. ആടുജീവിതത്തിനായി സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് അമല കൂട്ടിച്ചേർത്തു.
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആടുജീവിതത്തിൽ ശക്തമായൊരു കഥാപാത്രമായിട്ട് അമലപോൾ അഭിനയിക്കുന്നുണ്ട്..
തനിക്ക് ഇത്തരത്തിലുള്ള റോൾ കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് അമല പോൾ പറയുന്നു. സ്വപ്ന സാക്ഷാത്കാരം പോലെയുള്ള കഥാപാത്രമാണ് ആടുജീവിതത്തിൽ എനിക്കു ലഭിച്ചത്. ആടുജീവിതം എന്റെ വലിയ സിനിമകളിലൊന്നാണ്. മലയാളസിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കാൻ കഴിയുന്ന സിനിമയായിരിക്കും ഇത്.
പൃഥ്വിരാജ്, ബ്ലെസി സാർ, എ.ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, മോഹനൻ സാർ തുടങ്ങി പ്രഗൽഭരുടെ കൂട്ടായ്മയാണ് ഈ സിനിമ.എനിക്ക് ഇതൊരു ബൈബിൾ പോലെയാണ്. ഓരോ ഷോട്ടും എനിക്ക് പുതിയ അനുഭവമായിരുന്നു. ഇവരെയൊക്കെ കണ്ട് പകച്ചുനിൽക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം.
സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം.സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയായി. വലിയ സിനിമയാണ്. രണ്ട് വർഷം കൊണ്ട് ചിത്രം പുറത്തിറങ്ങും. പൃഥ്വിയുടെ വലിയൊരു മേക്കോവർ കൂടി ഈ സിനിമയിലൂടെ കാണാം.-അമലപോൾ കൂട്ടിച്ചേർക്കുന്നു.