കടുത്ത തലവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ തലയിൽ നിന്നും നീക്കം ചെയ്തത് നാൽപ്പത്തിയെട്ട് മില്ലി മീറ്റർ നീളമുള്ള ആണി. ചൈനയിലെ ചോംഗ്യാംഗ് കൗണ്ടി പീപ്പിൾസ് ആശുപത്രിയിലാണ് ഏറെ അസാധാരണമായ സംഭവം അരങ്ങേറിയത്.
ചികിത്സ തേടി ആശുപത്രിയിലെത്തിയ ഈ നാൽപ്പത്തി മൂന്നുകാരൻ ഒരു സിമെന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ എപ്രകാരമാണ് ഈ ആണി തലയിൽ തറച്ചു കയറിയതെന്ന് അദ്ദേഹത്തിന് അറിയില്ല. ആദ്യം തലവേദന തോന്നിയപ്പോൾ അത് അവഗണിച്ച അദ്ദേഹം വേദന കലശലായപ്പോൾ ആശുപത്രിയിൽ പോകുവാൻ തീരുമാനിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ തലയിൽ നിന്നും ആണി നീക്കം ചെയ്യുവാൻ കൂടുതൽ ചികിത്സ നടന്നുവരികയാണ്.