വയറുവേദനയ്ക്ക് ചികിത്സ തേടി; അ​ണ്ഡാ​ശ​യ​ത്തി​ൽ​നി​ന്നും നീക്കം ചെയ്തത് 33.5 കി​ലോ ട്യൂ​മ​ർ

കോ​യ​ന്പ​ത്തൂ​രി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ അ​ണ്ഡാ​ശ​യ​ത്തി​ൽ​നി​ന്നും 33.5 കി​ലോ ഭാ​ര​മു​ള്ള ട്യൂ​മ​ർ നീ​ക്കം ചെ​യ്തു. ഉൗ​ട്ടി സ്വ​ദേ​ശി​നി​യാ​യ വ​സ​ന്ത​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്നു​മാ​ണ് ട്യൂ​മ​ർ നീ​ക്കം ചെ​യ്ത​ത്.

വ​യ​റി​ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ല. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലും ന​ട​ക്കു​ന്ന​തി​ലും പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. ഇ​തേ​തു​ർ​ന്നാ​ണ് ചി​കി​ത്സ തേ​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും വ​സ​ന്ത പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട്യൂ​മ​ർ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​മാ​ണ് ട്യൂ​മ​ർ നീ​ക്കം ചെ​യ്ത​ത്. ഡോ​ക്ട​ർ​മാ​രാ​യ സെ​ന്തി​ൽ കു​മാ​ർ, പി​യൂ​ഷ്, അ​നി​ത, സ​തീ​ഷ് എ​ന്നി​വ​രടങ്ങിയ ടീമാണ് ട്യൂ​മ​ർ നീ​ക്കം ചെ​യ്ത​ത്.

Related posts