ചോദിച്ചിട്ട് കയറിയിട്ടും..! ക​ണ്ട​ക്ട​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​തി​രാ​ത്രി​യി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല: കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ പ​രാ​തി

ഹ​രി​പ്പാ​ട്: പാ​തി​രാ​ത്രി​ക്ക് ബ​സ് നി​ർ​ത്താ​തെ യാ​ത്ര​ക്കാ​ര​നെ ബു​ദ്ധി​മു​ട്ടി​ച്ച കെഎ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ പ​രാ​തി. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ൽ നി​ന്ന് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ക​രു​വാ​റ്റ ആ​ഞ്ഞി​ലി​വേ​ലി​ൽ ച​ന്ദ്ര​ബാ​ബു​വാ​ണ് ഗ​താ​ഗ​ത മ​ന്ത്രി, ക​ഐ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ചീ​ഫ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ ലോ​ഫ്ളോ​ർ ബ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

രാ​ത്രി എ​റ​ണാ​കു​ള​ത്തു നി​ന്ന് ക​യ​റും​മു​ന്പ് ക​രു​വാ​റ്റ​യി​ൽ ഇ​റ​ക്കാ​മോ​യെ​ന്ന് ക​ണ്ട​ക്ട​റോ​ട് ചോ​ദി​ച്ചി​ട്ടാ​ണ് ഇ​ദ്ദേ​ഹം ബ​സി​ൽ ക​യ​റി​യ​ത്. രാ​ത്രി 12.30 ഓ​ടെ​യാ​ണ് ഇ​റ​ങ്ങേ​ണ്ട ക​രു​വാ​റ്റ ക​ടു​വ​ൻ കു​ള​ങ്ങ​ര​യി​ൽ എ​ത്തി​യ​ത്. ക​ണ്ട​ക്ട​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല. ബ​സ് നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മ​റ്റു യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ഡ്രൈ​വ​ർ ത​ട്ടി​ക്ക​യ​റു​ക​യും ആ​ക്ഷേ​പി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

മി​നി​റ്റു​ക​ൾ​നീ​ണ്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഹ​രി​പ്പാ​ട് ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലാ​ണ് ച​ന്ദ്ര​ബാ​ബു​വി​നെ ഇ​റ​ക്കി​യ​ത്. ജ​ഐ​ൻ 410 ഇ​കെ ന​ന്പ​ർ ബ​സി​ലെ ഡ്രൈ​വ​ർ​ക്കെ​തി​രേ​യാ​ണ് ച​ന്ദ്ര​ബാ​ബു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം ഹ​രി​പ്പാ​ട് ക​ഐ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രേ​യും പ​രാ​തി അ​റി​യി​ച്ചി​രു​ന്നു.

Related posts