കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണു വിവരം. സംഘടനാ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും.
കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരേ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടിമാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്നു പ്രഖ്യാപിച്ചു ദിലീപ് മാറിനില്‍ക്കുകയായിരുന്നു.