ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്  ഹൈക്കോടതിയുടെ  ജാ​മ്യം

കൊ​ച്ചി: ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഡോ.​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്, അ​ന്യാ​യ​മാ​യി കേ​സി​ൽ ഇ​ട​പെ​ട​രു​ത്, ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളും കോ​ട​തി മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ണ്ടാ​മ​ത്തെ ജാ​മ്യ ഹ​ർ​ജി​യി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 21 ന് ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ നേ​ര​ത്തെ ഈ ​കേ​സി​ൽ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് സിം​ഗി​ൾ​ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. അ​ഞ്ച് ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നി​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്ന് ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത​ത്.

തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യ ഹ​ർ​ജി ത​ള്ളി​യ​ത്. എ​ന്നാ​ൽ, ഇ​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ര​ണ്ടാ​മ​ത് ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം. നേ​ര​ത്തെ ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ ബി​ഷ​പ്പി​നെ ജ​ല​ന്ധ​റി​ൽ എ​ത്തി അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് സെ​പ്റ്റം​ബ​ർ 19 ന് ​നോ​ട്ടീ​സ് ന​ൽ​കി വി​ളി​പ്പി​ച്ചു വീ​ണ്ടും ചോ​ദ്യം ചെ​യ്തു. തു​ട​ർ​ച്ച​യാ​യി നോ​ട്ടീ​സ് ന​ൽ​കി വ​രു​ത്തി വി​ളി​ച്ചു മൂ​ന്നു ദി​വ​സം ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് ബി​ഷ​പ്പി​നെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​ത്തോ​ടു പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യി​ൽ​വാ​സം ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Related posts