മംഗലംഡാം: രണ്ടാം വിളയുടെ ഞാറ്റടി തയ്യാറാ ക്കുന്നതിനായി മംഗലം ഡാ മിന്റെ ഇടതു-വലത് കനാ ലുകൾ 17 ന് തുറക്കും. കൃഷിക്കായി വെള്ളം തുറന്ന് വിടുന്നതിന്റെ ഭാഗമായി കനാലു കളിൽ അടി ഞ്ഞുകൂടിയിട്ടുള്ള മാലിന്യവും പൊന്ത കാടുകളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടന്നുവരികയാണ്.
വണ്ടാഴി, കിഴക്കഞ്ചേരി, കണ്ണന്പ്ര തുട ങ്ങിയ പഞ്ചായത്ത് പ്രദേശത്തെ മെയിൻ കനാൽ പണികൾ പൂർത്തി യായെങ്കിലും വടക്ക ഞ്ചേരി പഞ്ചായത്തിലെ പണി കൾ വൈകുന്നതാണ് ഡാം തുറക്കാൻ വൈക ിയത്. ഇന്ന് തുറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ വടക്കഞ്ചേരിയിലെ മെയിൻ വലത് കനാൽ വൃത്ത ിയാക്കൽ വൈകിയതിനാൽ ഡാം തുറക്കു ന്നത് രണ്ടുദിവസം കൂടി നീട്ടുക യായിരുന്നുവെന്ന് മംഗലംഡാം പ്രൊജക്ട് അഡ്വൈ സറി കമ്മിറ്റി അംഗവും വണ്ടാഴി പഞ്ചായത്ത് പ്രസി ഡന്റുമായ സുമാവലി മോഹൻദാസ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാ ളികളാണ് അതാത് പഞ്ചായ ത്തുകളിൽ കനാൽ പണികൾ നടത്തുന്നത്. അധിക മഴയെ തുടർന്ന് ഇക്കുറി കനാലു കളിലെ മാലിന്യം വളരെ കൂടുതലാണ്. ജനങ്ങളുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി കനാലുകൾ മാറി. കക്കൂസ് മാലി ന്യവും ചില്ല് മാലിന്യവും ഇമാലി ന്യത്തി നുമൊപ്പം പ്ലാസ്റ്റിക് മാലിന്യ ങ്ങളുടെ കൂന്പാരങ്ങളു മാണ് കനാലിലുള്ളത്.
ഇതി നാൽ കനാൽ വൃത്തി യാക്കൽ ദുഷ്ക്ക രമായ തൊഴ ിലാണെ ന്നാണ് തൊഴിലാളികൾ പറയു ന്നത്. ഞാറ്റടി ഒരുക്കുന്നതിനായി ഒരാഴ്ചയാണ് വെള്ളം വിടുക.ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയുടെ മുന്നറിയിപ്പിനെ തുട ർന്ന് ഡാമിലെ വെള്ളം പുഴയി ലേക്ക് ഒഴുക്കി കളയു കയാണ്.
കനാൽ പണികൾ കഴിയാ ത്തതിനാൽ വെള്ളം കനാലി ലേക്ക് വിടാനും കഴിയുന്നില്ല. നല്ല തുലാ മഴ ലഭിച്ചില്ലെങ്കിൽ രണ്ടാംവിളകൃഷിക്കുള്ള വെള്ളത്തിലും കുറവ് ഉണ്ടാകും. ഓഗസ്റ്റിലെ അധിക മഴയിൽ ഡാമിന്റെ വൃഷ്ടിപ്രദേശമായ മലയോരങ്ങളിൽ അന്പതോളം ഉരുൾപൊട്ടലുണ്ടായതിനാൽ അവിടെ നിന്നുള്ള കല്ലും മണ്ണും ഇറങ്ങി ഡാമിന്റെ സംഭരണ ശേഷിയിലും വലിയ കുറവുണ്ടായിട്ടുണ്ട്.