ചാത്തന്നൂർ : ശബരിമലയിൽ വിശ്വാസികളുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടത്.ദൈവ വിശ്വാസികളുടെ കാര്യത്തിൽ സി.പി.എമ്മിന് അഭിപ്രായം പറയാൻ അവകാശമില്ലെന്നും ശബരിമല വിഷയത്തിൽ ബി.ജെ.പി സമരം അപഹാസ്യമാണെന്നും എഐസിസി അംഗം ഉണ്ണിത്താൻ .
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെ യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.റാഫേൽ ഇടപാടിലൂടെ നരേന്ദ്ര മോദിയും മദ്യ ഇടപാടിലൂടെ പിണറായി വിജയനും അഴിമതിക്കാരാകാൻ മത്സരിക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ഡോ: ജി. പ്രതാപ വർമ്മ തമ്പാൻ, അഡ്വ.രാജേന്ദ്രപ്രസാദ്, കെ.ചാക്കോസുൽഫിക്കർ, തമ്പി പുന്നത്തല, ചാത്തന്നൂർ മുരളി,പരവൂർ സജീബ്, സിസിലി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു