തിരുവനന്തപുരം: റിസർവേഷൻ കൗണ്ടർ ജോലി കുടുംബശ്രീയെ ഏൽപിക്കുന്നതിൽ പ്രതിഷേധിച്ചുള്ള കെഎസ്ആർടിസി തൊഴിലാളി സംഘടനകളുടെ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ സമരം വടക്കൻ ജില്ലകളിലേക്കും കോട്ടയമുൾപ്പടെയുള്ള തെക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തേത്തുടർന്ന് കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം കെഎസ്ആർടിസി നിർത്തിവച്ചു.
എന്നാൽ, കുടുംബശ്രീ അംഗങ്ങളെ റിസർവേഷൻ കൗണ്ടർ ജോലി ഏൽപിക്കില്ലെന്ന് രേഖാമൂലം എഴുതി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രശ്നപരിഹാരത്തിന് തൊഴിൽ-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകൾ ഇന്ന് ചർച്ച നടത്തും.