കോഴിക്കോട്: നഗരത്തില്‍ അഞ്ചംഗ കവര്‍ച്ചാസംഘം പിടിയില്‍ . താമരശേരി അമ്പായിത്തോട് സ്വദേശി ആഷിക്ക് (27) , ചെലവൂര്‍ കോരക്കുന്നുമ്മല്‍ സാനു ഷഹല്‍ (22) , വെസ്റ്റ് മാങ്കാവ് ഷബീര്‍ അലി, പൊക്കുന്ന് മേച്ചേരി രാഘവ്, കൊമ്മേരി പൂതാംകണ്ടി അതുല്‍ എന്നിവരെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. അതേസമയം സംഘത്തിലെ പ്രധാനിയായ മൂഴിക്കല്‍ സ്വദേശിയായ അക്ഷയ് സജീവിനെ പിടികൂടാനായിട്ടില്ല.
അക്ഷയ് സജീവ് നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ചു വില്ക്കുന്നതില് വിദഗ്ധനുമാണെന്ന് കസബ പോലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് കോഴിക്കോട്, താമരശേരി, എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച ഒന്‍പത് ബൈക്കുകളും രണ്ട് കമ്പ്യൂട്ടറും ഒരു ടിവിയും രണ്ട് ടാബും എട്ട് ബാറ്ററികളും മൂന്നു മോട്ടോറും നാല് സ്പോര്‍ട്ട് ലൈറ്റും പിടികൂടിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ കസബ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് നഗരത്തിലെ വന്‍ കവര്‍ച്ചാസംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. പോലീസ് കൈകാണിച്ചിട്ടും സംഘാംഗങ്ങളിലെ ആഷിക്ക് വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് കസബ എസ്ഐ വി. സിജിത്തും പോലീസുകരായ സന്ദീപും അനൂജും പിന്തുടരുകയും ജില്ലാ ജയിലിന് മുന്‍വശത്ത് വച്ച് സാഹസികമായി ആഷിക്കിനെ പിടികൂടുകയുമായിരുന്നു.
ആഷിക്കില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനുഷഹല്‍, ഷബീര്‍ അലി , എന്നിവരെ കുറിച്ച് അറിയാനായത്. ഇവരെ പിടികൂടിയതോടെ സംഘത്തിലെ പ്രധാനിയായ അക്ഷയ് സജീവിനെ കുറിച്ച് അറിയുന്നത്. അതേസമയം പിടികൂടാനുള്ള അക്ഷയ്ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായവരെല്ലാം ലഹരിയ്ക്കും മയക്കുമരുന്നിനും മറ്റും അടിമകളാണ്. രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി കാല്‍നടയായി സ്റ്റാന്‍ഡിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരുന്നു ഇവര്‍ .
സംഘത്തിന്റെ നേതാവായ അമ്പായിമത്തോട് ആഷിക്ക് നിരവധി കേസുകളിലെ പ്രതിയാണ്. മയക്കുമരുന്നിന് അടിമയായ ഇയാള്‍ ചെറുപ്പം മുതല്‍ കോഴിക്കോട് നഗരത്തില്‍ എത്തിയിരുന്നു. ഇയാള്‍ അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റും കവര്‍ന്നിട്ടുണ്ട്.
പലപ്പോഴും പലരും മാനഹാനി ഭയന്ന് പരാതിപ്പെടുകയില്ലെന്നത് മുതലെടുത്താണ് ഇയാള്‍ വീണ്ടും വീണ്ടും ഇത്തരത്തില്‍ കവര്‍ച്ചയും മറ്റും നടത്തിയിരുന്നത്. എപ്പോഴും കൈയില്‍ കത്തിയുമായി കറങ്ങുന്ന ഇയാള്‍ പലപ്പോഴും പോലീസിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പോലീസിന്റെ പിടിയിലായാല്‍ സ്വയം മുറിവേല്പ്പിച്ചും പരിക്കേല്‍പ്പിച്ചു രക്ഷപ്പെടുകയാണ് പതിവ്. സ്വയം കീറിമുറിച്ച് 150 ഓളം ഉണങ്ങിയ മുറിപ്പാടുകള്‍ ശരീരത്തിലുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇയാളെ പലര്‍ക്കും പേടിയാണ്.
രാത്രിയില്‍ നഗരത്തില്‍ അരങ്ങേറുന്ന പല അനാശാസ്യ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്നത് ആഷിക്കാണ്. കോഴിക്കോട് നഗരത്തിനെ പറ്റി ശരിക്കും മനസിലാക്കിയ ആഷിക്ക് സ്ട്രീറ്റ് ലൈറ്റ്, സിസിടിവി എന്നിവ ഇല്ലാത്ത സ്ഥലങ്ങളിലാണ് ‘ഓപ്പറേഷന്’ നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ നിരവധി സ്റ്റേഷനില്‍ കേസുള്ള ഇയാള്‍ താമരശേരി പോലീസ് വാറണ്ട് കേസില്‍ പിടികൂടാന്‍ വന്നപ്പോള്‍ കത്തി കാട്ടി രക്ഷപ്പെട്ടിട്ടുണ്ട്.
സംഘത്തിലെ മറ്റൊരു പ്രതിയായ ഷബീര്‍അലി വെള്ളയില്‍ അലി എന്ന പേരിലാണ് അറിയപ്പെടാറുള്ളത്് ഇയാള്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ കുവൈത്ത് ജയിലില്‍ കിടന്നിട്ടുണ്ട്. മേച്ചില്‍ എന്ന ഓമനപ്പേരിലാണ് ഇവര്‍ കവര്‍ച്ച നടത്താറുള്ളത്. രാത്രി കാലങ്ങളില്‍ മദ്യപിച്ചും ലഹരി ഉപയോഗിച്ചും ബോധമില്ലാത്ത ആളുകളുടെ മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്ന രീതിയ്ക്ക് അറിയപ്പെടുന്ന പേരാണ് മേച്ചില്‍. വന്‍ തുകയും സ്വര്‍ണവും നഷ്ടപ്പെട്ടാലും ആളുകള്‍ മാനഹാനി ഭയന്ന് പരാതിപെടാറില്ല.
ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ആളുകളെ പോലീസ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. കസബ സിഐ. ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐ സിജിത്തും സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖിന്റെ കീഴിലുള്ള സപെഷല്‍ സക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ക്രൈംസ്ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, അബ്ദുറഹ്മാന്, കെ. മനോജ്, ഇ.രണ്‍ദീര്‍, രമേഷ്ബാബു, സി.കെ. സുജിത്ത്, കസബ പോലീസിലെ എസ്ഐ ഇസ്മയില്‍, എഎസ്ഐ ദിനേശന്, പോലീസുകാരായ ജിനീഷ്, മഹേഷ്ബാബു, ശ്രീജേഷ്, എന്നിവരുമുണ്ടായിരുന്നു.