മ​ദ്യ​പ​സം​ഘ​ങ്ങ​ള്‍ അ​ഴി​ഞ്ഞാ​ടു​ന്നു; സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ പറ്റാത്ത അവസ്ഥ;  വഴിയോരങ്ങൾ മദ്യക്കുപ്പികൾകൊണ്ട് നിറ‍യുന്നു

പ​ത്ത​നാ​പു​രം: മ​ദ്യ​പ​സം​ഘ​ത്തെ ഭ​യ​ന്ന് ഇ​നി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​മു​കം​ചേ​രി​യി​ലെ ഗ്രാ​മ​വാ​സി​ക​ൾ.​പോ​ലീ​സ് , എ​ക്സൈ​സ് അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞ് മ​ടു​ത്തു. ക​മു​കം​ചേ​രി വ​രി​ക്കോ​ലി​ക്ക​ൽ,പാ​വു​മ്പ,കു​റി​ങ്ങോ​ട്ട്, അ​രു​വി​ത്ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ദ്യ​പ സം​ഘം അ​ഴി​ഞ്ഞാ​ടു​ന്ന​ത്.​

മ​ദ്യ​പി​ച്ച ശേ​ഷം ക​വ​ല​ക​ളി​ലെ​ത്തു​ന്ന സം​ഘം അ​സ​ഭ്യം വി​ളി​യും അ​ടി​പി​ടി​യും ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്.​സ്ത്രീ​ക​ൾ​ക്കോ കു​ട്ടി​ക​ൾ​ക്കോ വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങാ​നോ വ​ഴി ന​ട​ക്കാ​നോ പ​റ്റാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​ണ്. പ​ല​പ്പോ​ഴും അ​ടി​പി​ടി ക​ത്തി കു​ത്തി​ലും പോ​ലീ​സ് കേ​സി​ലു​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത് .

സ്കൂ​ളു​ക​ൾ, ആ​രാധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പ​ത്താ​യും മ​ദ്യ​പ സം​ഘ​ത്തി​ന്‍റെ ശ​ല്ല്യം രൂ​ക്ഷ​മാ​ണ്.​പ​ത്ത​നാ​പു​രം, പ​നം​പ​റ്റ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്കു​ള്ള മ​ദ്യം,ലി​റ്റ​ർ ക​ണ​ക്കി​ന് വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ല്പ​ന​യും ന​ട​ത്തു​ന്നു​ണ്ട്.​കൂ​ടാ​തെ വ്യാ​ജ അ​രി​ഷ്ട​വും സു​ല​ഭ​മാ​ണ്.

മ​ദ്യ​വി​ല്പ​ന​ക്കാ​ർ​ക്കും സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യ​ക്കാ​ർ​ക്കു​മെ​തി​രാ​യി പോ​ലി​സി​ൽ പ​രാ​തി ന​ല്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ പ​ല​രും പ​രാ​തി പ​റ​യാ​നും മ​ടി​ക്കു​ന്നു .റൂ​റ​ൽ എ​സ്.​പി​ക്കും , എ​ക്സൈ​സി​നും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts