തിരുവനന്തപുരം: ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജൻ. അവർ ചെയ്യുന്നത് മഹാപാപമാണ്, അവർക്കു നാശമുണ്ടാകുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ക്ഷേത്രങ്ങളേയും സംരക്ഷിക്കേണ്ട ചുതല സർക്കാരിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു