തി​രു​വമ്പാ​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് മ​റി​ഞ്ഞു ; ഇരുപതിലേറെ പേ​ർ​ക്ക് പ​രി​ക്ക്; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കുട്ടിയെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വ​ന്പാ​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് 20തി​ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ 12.30നായി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ കൊ​റ്റം​കു​ള​ങ്ങ​ര​യി​ൽനി​ന്നു ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് തി​രു​വ​ന്പാ​ടി പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​സി​നെ മ​റി​ക​ട​ന്ന മ​റ്റൊ​രു വാ​ഹ​നം പെ​ട്ടെ​ന്ന് വേ​ഗ​ം കു​റ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ്രേ​ക്ക് ചെ​യ്ത ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രികി​ലെ പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ പി​ന്നീ​ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു​കാ​ര​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഡീ​സ​ൽ ടാ​ങ്ക് പൊ​ട്ടി റോ​ഡി​ൽ ഡീ​സ​ലൊ​ഴു​കി​യ​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി.

അ​ഗ്നി​ശ​മ​ന സേ​ന ഡീ​സ​ൽ വെ​ള്ളം പ​ന്പ് ചെ​യ്ത് ഒ​ഴു​ക്കി​ക്ക​ള​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

Related posts