ബു​ൾ​ബു​ളി​ൽ സം​ഗീ​ത​മ​ഴ പെ​യ്യി​ച്ച് ര​ണ്ടാം ​ക്ലാ​സു​കാ​രി ഏ​ഞ്ച​ലി​ൻ മ​രി​യ​ ശ്രദ്ധേയയാകുന്നു

കോ​ത​മം​ഗ​ലം: ബു​ൾ​ബു​ളി​ൽ സം​ഗീ​ത വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കോ​ത​മം​ഗ​ല​ത്തെ ര​ണ്ടാം ​ക്ലാ​സു​കാ​രി കൊ​ച്ചു​മി​ടു​ക്കി. ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ബ​സ് അ​നി​യാ പ​ബ്ലി​ക് സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഏ​ഞ്ച​ലി​ൻ മ​രി​യ​യാ​ണ് ബു​ൾ​ബു​ളി​ൽ മാ​ന്ത്രി​ക​സം​ഗീ​തം തീ​ർ​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലും പ്ര​ചാ​ര​ത്തി​ലു​ള്ള ബു​ൾ​ബു​ൾ സം​ഗീ​ത ഉ​പ​ക​ര​ണം ഇ​തോ​ടെ കോ​ത​മം​ഗ​ല​ത്തു​കാ​ർ​ക്കും പ​രി​ചി​ത​മാ​വു​ക​യാ​ണ്. കൈ​വ​ഴ​ക്കം കൊ​ണ്ടും നി​യ​ന്ത്ര​ണം കൊ​ണ്ടും ഉ​പ​ക​ര​ണ​ത്തെ മെരുക്കി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഏ​ഞ്ച​ലി​ൻ മ​രി​യ​യു​ടെ ക​ഴി​വ്.

ഭ​ക്തി​ഗാ​ന​ങ്ങ​ളും, നി​നി​മാ​ഗാ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ ബു​ൾ​ബു​ളി​ന്‍റെ ത​ന്ത്രി​ക​ളി​ൽ സം​ഗീ​ത​മാ​യി ഏ​ഞ്ച​ലി​ൻ ത​ന്‍റെ കു​ഞ്ഞു​ക​ര​വി​ര​ലു​ക​ൾ കൊ​ണ്ട് ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ ഏ​റെ കീ​ഴ​ട​ക്കു​ക​യാ​ണ്. ബു​ൾ​ബു​ൾ വാ​യ​ന കൂ​ടാ​തെ നി​ര​വ​ധി ചി​ത്ര ര​ച​ന മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​യാ​ണ് ഈ ​ര​ണ്ടാം ക്ലാ​സു​കാ​രി.

കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ബ​യോ സ​യ​ൻ​സ് വി​ഭാ​ഗം ലാ​ബ് അ​സി​സ്റ്റ​ന്‍റ് ചേ​ലാ​ട് ചെ​ങ്ങ​മ​നാ​ട്ട് ഏ​ബി​ൾ സി. ​അ​ല​ക്സി​ന്‍റെ​യും ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ ബ​സ്അ​നി​യാ സ്കൂ​ൾ അ​ധ്യാ​പി​ക സ്വ​പ്ന പോ​ളി​ന്‍റെ​യും മ​ക​ളാ​ണ് ഏ​ഞ്ച​ലി​ൻ.

സം​സ്ഥാ​ന, ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും ചി​ത്ര​കാ​ര​നു​മാ​യ മു​ത്ത​ച്ഛ​ൻ ചേ​ലാ​ട് ചെ​ങ്ങ​മ​നാ​ട്ട് സി.​കെ. അ​ല​ക്സാ​ണ്ട​റാ​ണ് ചി​ത്ര​ക​ല​യി​ലും ബു​ൾ​ബു​ൾ വാ​യ​ന​യി​ലും ഏ​ഞ്ച​ലി​ന്‍റെ ഗു​രു. ബു​ൾ​ബു​ൾ വാ​യ​ന​യി​ലും ചി​ത്ര​ക​ല​യി​ലു​മു​ള്ള ക​ഴി​വ് സ്കൂ​ളി​ലും നാ​ട്ടി​ലും ഏ​ഞ്ച​ലി​ൻ ഏ​റെ പ്ര​ശ​സ്ത​യാ​ക്കു​ക​യാ​ണ്. ര​ണ്ടു കൂ​ട്ടം ക​ന്പി​ക​ളാ​ണ് ബു​ൾ​ബു​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ബാ​ൻ​ജോ എ​ന്നും ബു​ൾ​ബു​ളി​നെ വി​ളി​ക്കാ​റു​ണ്ട്.

Related posts