തിരുവനന്തപുരം: ശബരിമലയിൽ പോലീസിന്റെ ആത്മസംയമനം ഭീരുത്വമായി കാണരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് നിലവിൽ ബിജെപി- കോണ്ഗ്രസ് കോർഡിനേഷൻ കമ്മിറ്റിയാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ഈ സീസണിൽ ശബരിമലയിൽ യുവതികൾക്ക് സൗകര്യമൊരുക്കാൻ സർക്കാർ നിർദേശം നൽകി. പന്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിർദേശിച്ചു.