ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാണ് ഇരുപതുകാരിയായ മോഡലിനെ കൊലപ്പെടുത്തിയതെന്ന് പത്തൊമ്പതുകാരന് വെളിപ്പെടുത്തി. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയിദ് ആണ് മോഡല്‍ മാനസി ദീക്ഷിതിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിതിനെ ഇന്റര്‍നെറ്റിലൂടെയാണ് മുസാമില്‍ സയിദ് പരിചയപ്പെട്ടത്.
മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്ളാറ്റില്‍ സയിജ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ഇംഗിതം സയിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം മാന്‍സിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവള് ബോധരഹിതയായിരുന്നു.
മറ്റുള്ളവര്‍ അറിയും മുമ്പ് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ഒരു ടാക്സി കാര്‍ ബുക്ക് ചെയ്ത് മാന്‍സിയുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സയ്യിദ് പോലീസിന് മൊഴി നല്കി. സംശയം തോന്നിയ ഡ്രൈവര്‍ പോലീസിന് വിവരം നല്‍കിയതോടെയാണ് കൊലയാളി പിടിയിലായത്.