നിലയ്ക്കൽ: വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നേറാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നിലയ്ക്കലിൽ നടന്ന സർവമത പ്രാർത്ഥനയജ്ഞം ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാന്തമായിരുന്ന പുണ്യഭുമിയെ കലാപ ഭൂമിയാക്കി മാറ്റിയത് പിണറായി സർക്കാരാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. പാരന്പര്യ ആചാര അനുഷ്ഠാനങ്ങളെ തച്ചുതകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്ത് വന്നിട്ടുള്ള പല വിധികൾക്കും തിരുത്തലുകൾ വന്നിട്ടുണ്ട്.
കലാപത്തിനോ സംഘർഷത്തിനോ ആരെക്കും തടയാനും കോണ്‍ഗ്രസ് ഇല്ല. ഗാന്ധിയൻ സമരത്തിലൂടെ വിജയം കണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ പാതയിലൂടെ വിജയം കാണാൻ സാധിക്കുമെന്ന് ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും അറിയാം. ഭക്തജനങ്ങളുടെ വികാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് രംഗത്തുള്ളത്. അയ്യപ്പന്റെ മണ്ണിനെ കലാപഭൂമിയാക്കാൻ ആരെയും അനുവധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.