അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ട്രെയിൻ തട്ടി നിരവധി പേർ മരിക്കാനിടയായ സംഭവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ. ആഘോഷസ്ഥലത്തുനിന്നും താൻ മടങ്ങി വീട്ടിലെത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്ന് അവർ പറഞ്ഞു.
സംഭവം അറിഞ്ഞയുടനെ പോലീസ് കമ്മീഷണറെ വിവരം അറിയിച്ചു. അപകടസ്ഥലത്തേക്കു പോകാൻ തയാറായപ്പോൾ പോലീസ് തന്നെ പിന്തിരിപ്പിച്ചെന്നും കൗർ പറഞ്ഞു.
ദുരന്തമായി മാറിയ ദസറ ആഘോഷപരിപാടിക്ക് അധികൃതരുടെ അനുമതി ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പരിപാടിയുടെ മുഖ്യാതിഥി കൗർ ആയിരുന്നു. എല്ലാവർഷം ഇതേ സ്ഥലത്ത് ദസറ ആഘോഷം നടക്കാറുണ്ട്.
അവരോട് ട്രാക്കിൽ നിൽക്കാൻ താൻ പറഞ്ഞോ? അവരുടെ പുറത്തുകൂടി തങ്ങൾ ട്രെയിൻ ഓടിച്ചോ? അകാലിദൾ ഉൾപ്പെടെ നേരത്തെയുള്ള സർക്കാരുകളെല്ലാം ഇവിടെ ദസറ ആഘോഷിക്കാൻ അനുമതി നൽകിയിരുന്നു. ആളുകൾ സംഭവത്തെ രാഷ്ട്രീയ വത്കരിച്ചിരിക്കുകയാണെന്നും കൗൾ പറഞ്ഞു.