എരുമേലി: എരുമേലിയിലെ കോഴിക്കടകളിൽ നിന്ന് കോഴി ഇറച്ചി വാങ്ങുന്നവർ പരാതിയുമായി രംഗത്ത്. കോഴിയുടെ രണ്ടു കാലും രണ്ടു തുടയുടെയും ഭാഗങ്ങളും വിൽപനക്കാർ നൽകാതെ തട്ടിപ്പ് നടത്തുകയാണെന്ന് പരാതി.
നുറുങ്ങിയ കോഴികഷണങ്ങളും, ചിറകുകളുടെ ഭാഗവും കരളും, ചങ്കും, മാങ്ങയുമൊക്കെയാണ് ലഭിക്കുന്നതെന്ന് പറയുന്നു. തട്ടിപ്പ് മനസിലായ ചിലർ കടയിലെത്തി വാക്കേറ്റമുണ്ടായി. കോഴി ഞുറുക്കുന്പോൾ തുടയും കാലുമൊന്നും നോക്കാറില്ലന്നാണ് കടയുടമ പറഞ്ഞത്.
എന്നാൽ വാസ്തവം ഇതല്ലെന്നും വിവാഹ സദ്യക്കാരും ബിരിയാണിക്കാരും ,കാറ്ററിംഗ് , ഹോട്ടൽ വ്യാപാരികളും തുട, കാൽ ഭാഗങ്ങൾ കൂടുതൽ വിലക്ക് എടുക്കുന്നതിനാൽ ഇവർക്കായി നൽകാൻ കോഴി കച്ചവടക്കാർ നാട്ടുകാരെ കരുവാക്കുകയാണെന്നുമാണ് പരാതി.