തൊടുപുഴ: മുരിക്കാശേരി പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാരെ മൂന്നാറിലെ രാജമലയിലേക്ക് സ്ഥലംമാറ്റിയ നടപടിയിൽ പോലീസിനുള്ളിൽ അമർഷം. അടുത്തിടെ നടന്ന പോലീസിലെ സംഘടനാ തെരഞ്ഞെടുപ്പിൽ മുരിക്കാശേരി പോലീസ് സ്റ്റേഷനിൽനിന്ന്് മത്സരിച്ച ഭരണപക്ഷ അനുകൂല സംഘടനയിൽപ്പെട്ടയാൾ തോറ്റിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് സ്ഥലംമാറ്റപ്പെട്ട പോലീസുകാരാണെന്ന് ആരോപിച്ചാണ് ഇവരെ ആദ്യം സ്ഥലംമാറ്റിയത്. സ്റ്റേഷൻ നിലവിൽ വന്നിട്ടില്ലാത്ത ഉടുന്പഞ്ചോലയിലേക്കും പിന്നീട് മൂന്നാറിലേക്കും മാറ്റുകയായിരുന്നു.
മൂന്നാറിലെ രാജമലയിൽ ‘നീലക്കുറിഞ്ഞി ഡ്യൂട്ടി’ എന്ന പേരിലാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.
മുരിക്കാശേരിയിൽനിന്ന് ആദ്യം സ്ഥലം മാറ്റപ്പെട്ട ഉടുന്പഞ്ചോലയിൽ നിലവിൽ പോലീസ് സ്റ്റേഷൻ ഇല്ല. പോലീസ് സ്റ്റേഷനായുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതേയുള്ളൂ. ഉടുന്പഞ്ചോലയ്ക്ക് സ്ഥലംമാറ്റിയ നടപടിയെ പോലീസുകാർ എതിർക്കുകയും ഇവർ ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു. സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
ഇതോടെ ഭരണപക്ഷ അനുകൂല സംഘടനയിൽപ്പെട്ടവരുടെ സമ്മർദത്തിനു വഴങ്ങി ഇടുക്കി ജില്ലാ പോലീസ് ചീഫ് ഇവരെ മൂന്നാറിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. പോ ലീസുകാർ ട്രൈബ്യൂണലിനെ സമീപി ച്ചതിലും തെരഞ്ഞെടുപ്പ് തോൽവിയിലുമു ള്ള പ്രതികാരമെന്നോണമാണ് മൂന്നാറിലേ ക്ക് സ്ഥലംമാറ്റിയതെന്ന് പോലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുരി ക്കാശേരി സ്റ്റേഷനിലെ ഭരണപക്ഷ അനു കൂല സംഘടനാ പ്രതിനിധി തോറ്റതിനു പിന്നിൽ സ്ഥലംമാറ്റപ്പെട്ട പോലീസുകാർക്ക് യാതൊരു പങ്ക് ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നു ണ്ട്. സാലറി ചലഞ്ചിനോടും ആറു പോലീസു കാരിൽ ചിലർ അനുകൂലമായി പ്രതികരിച്ചി രുന്നില്ല. ഇതും ഇവരെ സ്ഥലം മാറ്റുന്നതിനു ള്ള കാരണമാണ്.
രാവിലെ ഏഴു മുതൽ രാത്രി ഒന്പതുവരെ നീളുന്നതാണ് നിലവിൽ സ്ഥലംമാറ്റപ്പെട്ട പോലീസുകാരുടെ ഡ്യൂട്ടി സമയം. ഇങ്ങനെയൊരു ഡ്യൂട്ടി സമയം പോലീസിൽ ഇല്ല. രാത്രി ഉറങ്ങുന്പോഴല്ലാതെ ഇവർക്ക് വിശ്രമമില്ല. വീക്ക്ലി ഓഫ് ഉൾപ്പെടെയുള്ള അവധികളെല്ലാം ഇവർക്ക് നിഷേധിച്ചിരിക്കുകയാണ്. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവർക്കായി ഏർപ്പെടുത്തിയിട്ടില്ല. ഇവരിൽ പലരും വീട്ടിൽപോയിട്ട് ദിവസങ്ങളായി. തികച്ചു മനുഷ്യാവകാശധ്വംസനമാണ് ഇവരുടെ കാര്യത്തിൽ നടന്നിരിക്കുന്നതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇവർക്കാ യി പ്രതിപക്ഷ സംഘടനാ നേതൃത്വം ഇട പെട്ടുവെങ്കിലും ജില്ലാ പോലീസ് ചീഫ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
മാത്രവുമല്ല, ഇവരെ നിരീക്ഷിക്കാൻ പ്രത്യേകം സ്പെഷൽ ബ്രാഞ്ച് പോലീസുകാരെയും നിയോഗിച്ചിരിക്കുകയാണ്. ആറു പോലീസുകാരിൽ രണ്ടുപേർ വനിതകളാണ്. വനിതകളിലൊരാൾ കുഞ്ഞിനു മുലയൂട്ടുന്ന അമ്മയുമാണ്.
വിഷയത്തിൽ പോലീസിലെ ഉന്നതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.