ഏഷ്യാനെറ്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, പിന്നില്‍ ശബരിമല പ്രശ്‌നം

പ്രമുഖ ചാനലായ ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് ആരോ ഹാക്ക് ചെയ്തു. ഹക്ക് ചെയ്തതിന്റെ പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചിട്ടില്ല. അയ്യപ്പ ഭക്തരാണെന്നാണ് സംശയിക്കുന്നത്. ഏഷ്യാനെറ്റിന്റെ asianet.co.in എന്ന പേജാണ് ഹാക്ക് ചെയ്തത്.

വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ അയ്യപ്പന്റെ ചിത്രവും സ്വാമി ശരണം എന്ന മന്ത്രവും ആണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് കൊടുത്ത വാര്‍ത്തകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.

Related posts