പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിനെതിരേ നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ മാധ്യമങ്ങളോട് പറഞ്ഞു.
ആചാര ലംഘനമുണ്ടായാൽ ക്ഷേത്രം അടച്ചിടാൻ കഴിയില്ലെന്ന ദേവസ്വം ബോർഡിന്റെ നിലപാട് തെറ്റാണ്. ശബരിമലയിലേക്ക് വന്ന സ്ത്രീകൾ വിശ്വാസത്തോടെ വന്നവരല്ലെന്നും ശശികുമാര വർമ കൂട്ടിച്ചേർത്തു.
യുവതി പ്രവേശന വിഷയത്തിൽ പരിഹാരമാർഗം എടുക്കാൻ തങ്ങൾക്കറിയാം. നിലയ്ക്കലിലെ പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്നും ശശികുമാര വർമ ആവശ്യപ്പെട്ടു.