ഡബിൾ ഇംപാക്ട്

ഗോ​ഹ​ട്ടി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​നും താ​​ത്കാ​​ലി​​ക നാ​​യ​​ക​​നും റ​​ണ്‍​സ് വാ​​രി​​ക്കൂ​​ട്ടാ​​ൻ മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ ത​​ക​​ർ​​ന്ന​​ത് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സ്വ​​പ്നം. വി​​രാ​​ട് കോ​​ഹ്‌​ലി​​യും (140 റ​​ണ്‍​സ്) രോ​​ഹി​​ത് ശ​​ർ​​മ​​യും (152 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി​​ക​​ളു​​മാ​​യി ക​​ളം​​വാ​​ണ ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ എ​​ട്ട് വി​​ക്ക​​റ്റി​​ന്‍റെ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു.

323 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ 42.1 ഓ​​വ​​റി​​ൽ ര​​ണ്ടു വി​​ക്ക​​റ്റു​​ക​​ൾ മാ​​ത്രം ന​​ഷ്ട​​പ്പെ​​ടു​​ത്തി ല​​ക്ഷ്യം ക​​ണ്ടു. 117 പ​​ന്തി​​ൽനി​​ന്ന് എ​​ട്ടു സി​​ക്സും 15 ബൗ​​ണ്ട​​റി​​ക​​ളും സ​​ഹി​​തം 152 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ നി​​ന്ന രോ​​ഹി​​തി​​ന്‍റെ 20-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​. 107 പ​​ന്തി​​ൽ നി​​ന്ന് 21 ബൗ​​ണ്ട​​റി​​ക​​ളും ര​​ണ്ടു സി​​ക്സു​​മ​​ട​​ക്ക​മാ​ണ് കോ​​ഹ്‌​ലി 140 റ​​ണ്‍​സെ​​ടു​​ത്ത​ത്. 36-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​നേ​ടി​യ കോ​ഹ്‌​ലി​യാ​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും.

സ്കോ​​ർ 10ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ​​ക്ക് ധ​​വാ​​നെ (നാ​​ല് റ​​ണ്‍​സ്) ന​​ഷ്ട​​മാ​​യി. പി​​ന്നീ​​ട് ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച രോ​​ഹി​​ത്-​​കോ​​ഹ്‌​ലി കൂ​ട്ടു​കെ​ട്ട് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 246 റ​​ണ്‍​സ് നേ​​ടി​. വി​​ൻ​​ഡീ​​സി​​നെ​​തി​​രേ ഒ​​രു ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ട് 200 റ​​ണ്‍​സ് പി​​ന്നി​​ടു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. നാ​​ട്ടി​​ൽ കോ​​ഹ്‌ലി​​യു​​ടെ 15-ാം സെ​​ഞ്ചു​​റി.

ല​​ക്ഷ്യം പി​​ന്തു​​ട​​രു​​ന്പോ​​ൾ കോ​​ഹ്‌​ലി നേ​​ടു​​ന്ന 22-ാം സെ​​ഞ്ചു​​റി​​യും. രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വ​​ർ​​ഷ​​വും 2000 റ​​ണ്‍​സ് എ​​ന്ന നേ​​ട്ട​​വും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ സ്വ​​ന്ത​​മാ​​ക്കി. ക്യാ​​പ്റ്റ​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി എ​​ന്ന നേ​​ട്ട​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ റി​​ക്കി പോ​​ണ്ടിം​​ഗ് (22 സെ​​ഞ്ചു​​റി) മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ നാ​​യ​​ക​​നു മു​​ന്നി​​ലു​​ള്ള​​ത്.

ആ​​റാം ത​​വ​​ണ​​യാ​​ണ് രോ​​ഹി​​ത് 150ൽ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന​​ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (ഇ​​രു​​വ​​രും അ​​ഞ്ച് വീ​​തം) എ​​ന്നി​​വ​​രെ പി​​ന്ത​​ള്ളി രോ​​ഹി​​ത് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു.

Related posts