മുംബൈ: പലിശയ്ക്കു വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് സഹോദരന്മാരായ ഭര്ത്താക്കന്മാര് സഹോദരിമാരായ ഭാര്യമാരെ പണം കടം നല്കിയ ആള്‍ക്ക് കാഴ്ച വച്ചെന്ന് ആരോപണം. വിഹാറില്‍ സഹോദരന്മാരെ വിവാഹം കഴിച്ച സഹോദരിമാര്‍ വിഹാര്‍ സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ഭര്ത്താക്കന്മാരും ബന്ധുക്കളും ശാരീരികമായി ദുരുപയോഗം ചെയ്തയാളും ഉള്‍പ്പെടെ 12 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
എംബി എസ്റ്റേറ്റില്‍ താമസിക്കുന്ന സഹോദരന്മാരെ 2015 ല്‍ വിവാഹം കഴിച്ച 24കാരിയും 22കാരി അനുജത്തിയുമാണ് പരാതിക്കാര്‍. കുടുംബത്തിന് വായ്പ നല്‍കിയയാളെ തൃപ്തിപ്പെടുത്താന്‍ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഭര്ത്താക്കന്മാരും കുടുംബത്തിലെ മറ്റുള്ളവരും നിര്‍ബ്ബന്ധിച്ചത്. പ്രതി വാസയിലെ വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ഒരു കേസ്. ഭാര്യമാരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭര്ത്താക്കന്മാര് തന്നില്‍ നിന്നും 1.50 ലക്ഷം രൂപ കൈപ്പറ്റിയതായി പ്രതി ഇവരോട് പറയുകയും ചെയ്തിരുന്നു.
ഒരു ബന്ധു തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തെന്നും വീട്ടുകാര്‍ നിശബ്ദരായി നോക്കി നിന്നെന്നുമാണ് പറയുന്നത്. ഇയാളുടെ പിതാവില്‍ നിന്നും അഞ്ചു ലക്ഷം വീതം ചോദിക്കുകയോ കിടന്നുകൊടുത്തിട്ട് അതയും തുക സംഘടിപ്പിക്കാനോ ബന്ധുക്കള്‍ ആവശ്യപ്പെട്ടതായും ഇരകളായ സഹോദരിമാര്‍ പറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഗര്‍ഭിണിയായെന്ന് മനസ്സിലാക്കിയ ഭര്ത്താക്കന്മാരുടെ വീട്ടുകാര്‍ മരുന്നു നല്കിയ ഗര്‍ഭം അലസിപ്പിച്ചെന്നും യുവതികളിലൊരാള്‍ ആരോപിച്ചിട്ടുണ്ട്. പക്ഷേ കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.