കൊച്ചി: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനെത്തുടർന്ന് ഇന്ധനവില കുറയുന്നു. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 1.21 രൂപയുടെയും ഡീസലിന് 69 പൈസയുടെയും കുറവുണ്ടായി. ഇന്നു മാത്രം പെട്രോളിന് 31 പൈസയുടെയും ഡീസലിന് 28 പൈസയുടെയും കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 83.43 രൂപയായും ഡീസൽ വില 78.93 രൂപയുമായി കുറഞ്ഞു. ഇന്നലെ ഇത് യഥാക്രമം 83.74 രൂപയും 79.21 രൂപയും ആയിരുന്നു. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 84.77 രൂപയും ഡീസൽ വില 80.18 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 83.78 രൂപയും ഡീസലിന് 79.28 രൂപയുമായി കുറഞ്ഞു.