നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കു​ന്നി​ട​ത്താ​ണ് ദൈ​വ​സാ​ന്നി​ധ്യമെന്ന് അ​ന്ന​പൂ​ര്‍​ണാ​ദേ​വി

പ​ത്ത​നാ​പു​രം: നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കു​ന്നി​ട​ത്താ​ണ് ദൈ​വ സാ​ന്നി​ധ്യ​മു​ണ്ടാ​വു​ക​യെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന മാ​ന​വ സ​മ​ത്വ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

സ്‌​നേ​ഹം, ദ​യ, കാ​രു​ണ്യം എ​ന്നീ ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍ നാം ​വാ​യി​ച്ചോ കേ​ട്ടോ അ​റി​യേ​ണ്ട ഒ​ന്ന​ല്ല. അ​ത് നാം ​സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ പ​ഠി​ക്കേ​ണ്ട ഒ​ന്നാ​ണ്. അ​തി​ന് ഹൃ​ദ​യ​ത്തി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ കൂ​ടി​യു​ണ്ടാ​ക​ണം. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​പ്പോ​ലും ഉ​പേ​ക്ഷി​ക്കു​വാ​ന്‍ മ​ടി​യി​ല്ലാ​ത്ത ഒ​രു യു​വ​ത​ല​മു​റ​യാ​ണി​ന്ന് വ​ള​ര്‍​ന്നു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് സ​മൂ​ഹ​ത്തി​ന് ത​ന്നെ ശാ​പ​മാ​ണ്.

മ​നു​ഷ്യ​മ​ന​സി​ല്‍ സ്‌​നേ​ഹ​വും ക​രു​ണ​യും ഉ​ണ്ടെ​ന്ന് തെ​ളി​യി​ച്ച് നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വം ദ​ര്‍​ശി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഗാ​ന്ധി​ഭ​വ​നെ​ന്നും പു​തു​ത​ല​മു​റ​യെ ന​ന്മ​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റേ​യും പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ്യു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, പി.​എ​സ് അ​മ​ല്‍​രാ​ജ്, പ്ര​സ​ന്ന സോ​മ​രാ​ജ​ന്‍, എ​സ്. ആ​ന​ന്ദ​വ​ല്ലി അ​മ്മാ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts