ഇരിട്ടി: സിപിഎം പ്രവർത്തകർ വീടുകളിൽ കയറി സർവ്വേ എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി.
സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ ഉത്തരവാദപ്പെടുത്തുന്ന ഏജൻസികളും നടത്തുന്ന രീതിയിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സർവ്വേ നിർത്തലാക്കുവാൻ അധികാരികൾ ഇടപെടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഒ.ഹംസ അധ്യക്ഷത വഹിച്ചു.
വി.രാജു ,എം.കെ.മുഹമ്മദ്, പി.പി.മുസ്തഫ, കെ.വി.റഷീദ്, കെ.കെ.സജീവൻ, ടി.കെ.അയ്യൂബ് ഹാജി, എം കെ .കുഞ്ഞാലി ,കെ.എം. ഗിരീഷ് ,എ.മുഹമ്മദ് ഹാജി ,കെ.പി.നമേഷ്കുമാർ ,കെ.കെ.വത്സല ,ശുഹൈൽ പൊയിലൻ , നസീർ നല്ലൂർ എന്നിവർ പ്രസംഗിച്ചു.