തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിനെതിരേ മന്ത്രി എം.എം. മണി. കോണ്‍ഗ്രസ് ചരിത്രപരമായ ശുംഭത്വമാണ് ഇപ്പോൾ കാണിക്കുന്നത്. ബിജെപിയിൽ ആളെ കൂട്ടലാണ് കോണ്‍ഗ്രസിന്റെ പണിയെന്നും മണി പറഞ്ഞു.
ശബരിമലയിൽ യുവതികൾ കയറിയാൽ നട അടയ്ക്കുമെന്ന പന്തളം രാജകുടുംബത്തിന്റെ നിലപാടിനെ വിമർശിച്ചും മണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നാട്ടിൽ രാജഭരണമല്ല, ജനാധിപത്യമാണെന്ന് മറക്കരുതെന്നായിരുന്നു പരാമർശം.