തിരുവനന്തപുരം: താര സംഘടനയായ അമ്മയിൽ ദിലീപ് അംഗമല്ലെന്ന വാർത്ത സ്വാഗതം ചെയ്യുന്നുവെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). ദിലീപിന്റെ രാജിയിൽ തീരുമാനമെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ നിരാശയുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.
അക്രമം അതിജീവച്ച നടിയും മറ്റു മൂന്നു പേരും അമ്മയിൽനിന്നു രാജിവയ്ക്കാൻ നിർബന്ധിതരായത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാട് മൂലമാണ്. സംഘടനക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്.