ഹരിപ്പാട്: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ താമല്ലാക്കൽ സ്വദേശിയായ യുവാവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കൽ തെക്ക് ശ്രുതിയിൽ സുജിത്താണ് (24) അറസ്റ്റിലായത്.ഗൾഫിലായിരുന്ന ഇയാൾ പെണ്‍കുട്ടിയുമായി സ്നേഹത്തിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ രണ്ടു ദിവസമായിട്ടും കാണാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ പിതാവ് വിളിച്ചിട്ടും കൂട്ടത്തിൽ പോയിരുന്നില്ല.
പിന്നീട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടിയേയും കൂട്ടി മാതാപിതാക്കൾ ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിയുകയും ഇയാൾക്കെതിരേ കേസ്സെടുക്കുകയുമായിരുന്നു.
വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സുജിത്തിനെതിരേ പോക്സോ’ നിയമപ്രകാരം കേസ്സെടുത്തു. മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.