കൊല്ലം: കുണ്ടറയിൽ എടിഎമ്മിൽ മോഷണശ്രമം. ഫെഡറൽ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികാണ്.
ചൊവ്വാഴ്ച തൃശൂർ കിഴക്കുംപാട്ടുകരയില്‍ കാനറ ബാങ്കിന്റെ എടിഎമ്മിലും മോഷണശ്രമം ഉണ്ടായി. അഞ്ചര ലക്ഷം രൂപ എടിഎമ്മിലുണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. ചൊവ്വാഴ്ച രാവിലെ കൗണ്ടറിലെത്തിയവർ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ഒക്ടോബർ 12ന് കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപ കവർന്നിരുന്നു. കോട്ടയം വെമ്പള്ളിയിലും എറണാകുളം കളമശേരിയിലും എടിഎമ്മിൽ കവർച്ചാ ശ്രമമുണ്ടായി. എന്നാൽ ഇതുവരെ മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല.
കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 10 ലക്ഷം രൂപയുമാണ് നഷ്ടമായത്.