തിരുവനന്തപുരം: ശബരിമല വിഷയത്തെക്കുറിച്ച് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകില്ലെന്ന് ദേവസ്വം ബോർഡംഗം കെ.പി.ശങ്കർദാസ്. കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത ദേവസ്വം ബോർഡിനുണ്ട്. ശബരിമലയിൽ തന്ത്രിയെ മാറ്റാൻ ഉൾപ്പെടെയുള്ള അധികാരം ദേവസ്വം ബോർഡിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രിയെയൊ രാജകുടുംബത്തെയൊപ്പറ്റി മോശമായി സംസാരിച്ചിട്ടില്ലെന്നും ശങ്കർദാസ് വ്യക്തമാക്കി. ശബരിമലയിൽ ചട്ടം ലംഘിച്ച പരികർമ്മികൾക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.