ഉയരമുള്ള “പുര’ കത്തിയാൽ കത്തിതീരും.. !! തീ​കെ​ടു​ത്താ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ലാത്ത കെട്ടിടങ്ങൾക്കെതിരെ ഫ​യ​ർ ഫോ​ഴ്സ്

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: ജി​ല്ല​യി​ലെ ഉ​യ​രം​കൂ​ടി​യ പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ തീ​കെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. അ​ത്യാ​ഹി​ത​ങ്ങ​ളു​ണ്ടാ​യാ​ൽ വ​ൻ​ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​ല ബ​ഹു​നി​ല​കെ​ട്ടി​ട​ങ്ങ​ളി​ലു​മു​ള്ള​ത്. ജി​ല്ല ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ കെ.​എം.​അ​ഷ​റ​ഫ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​യി​ലു​ള്ള ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ല​യി​ട​ത്തും അ​ഗ്നി​സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ അ​ഗ്നി സു​ര​ക്ഷ പ​ദ്ധ​തി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.തൃ​ശൂ​ർ, ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, കു​ന്നം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ, ഗു​രു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ലാ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ കെ.​എം. അ​ഷ​റ​ഫ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടു​വ​ന്ന നി​ല​യി​ലാ​ണ്. ഫ​യ​ർ​സേ​ഫ്റ്റി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ന്പു​ക​ൾ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലാ​ത്ത​വ​യും വാ​ൽ​വു​ക​ൾ ലീ​ക്കു​ള്ള​വ​യു​മാ​ണെ​ന്നും ക​ണ്ടെ​ത്തി. ഫ​യ​ർ എ​സ്കേ​പ്പ് ഏ​രി​യ​ക​ൾ പ​ല​യി​ട​ത്തും അ​ട​ച്ച നി​ല​യി​ലാ​ണ്.

കേ​ടു​വ​ന്ന ഫ​ർ​ണീ​ച്ച​റു​ക​ളും മ​റ്റും കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​നി​ല​യി​ലാ​ണ് പ​ല ഫ​യ​ർ എ​സ്കേ​പ്പ് ഏ​രി​യ​ക​ളും. അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​യ ഫ​യ​ർ എ​സ്കേ​പ്പു​ക​ളു​ടെ വ​ഴി​യ​ട​ക്കു​ന്ന​ത് ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കൂ​ടു​ത​ലും ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ള്ള​ത്.

പ​ല കെ​ട്ടി​ട​ങ്ങ​ളും ജി​ല്ല​യി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മി​ച്ച​താ​യി നേ​ര​ത്തെ ത​ന്നെ പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ വാ​ഹ​നം ചെ​ന്നെ​ത്താ​നു​ള്ള വ​ഴി​പോ​ലും പ​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​​രു​ന്നു.

തീ ​കെ​ടു​ത്താ​ൻ വെ​ള്ളം സം​ഭ​രി​ച്ചു വെ​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ടാ​ങ്കി​ൽ വെ​ള്ളം​പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. അ​ഗ്നി​ശ​മ​ന സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ അ​താ​ത് ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.

Related posts