പാലക്കാട്: സ്വതന്ത്രമായ മാധ്യമ പ്രവർത്തനം അവകാശമാണെന്നും അതു സംരക്ഷിക്കപ്പെടണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ശബരിമല സംഭവത്തോടനുബന്ധിച്ചു മാധ്യമപ്രവർത്തകരെ മർദിക്കുകയും ഉപകരണങ്ങളും വാഹനങ്ങളും തകർക്കുകയും ചെയ്ത സംഭവത്തെ യോഗം അപലപിച്ചു.
തേജസ് ദിനപത്രം അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നു മാനേജ്മെന്റ് പിന്മാറണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സി.കെ.ശിവാനന്ദന്റെ അധ്യക്ഷതയിൽ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എൻഎഎം. ജാഫർ വാർഷിക റിപ്പോർട്ടും ട്രഷറർ എം.വി. വസന്ത് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സിജ, ജോയിന്റ് സെക്രട്ടറി ഇ.എൻ. അജയകുമാർ, സി.ആർ.ദിനേഷ്, ബിനോയ് രാജൻ, കെ.വി.ശ്രീകുമാർ, കെ.കെ.പത്മഗിരീഷ്, എൻ.രമേഷ്, ബാലകൃഷ്ണൻ, എം.ഷജിൽ കുമാർ, ഫൈസൽ കോങ്ങാട്, ആർ.ശശിശേഖർ, ബിനീഷ് കൊട്ടാരത്തിൽ, സജീഷ് എന്നിവർ പ്രസംഗിച്ചു.