മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി തു​ട​ര​ണ​മോ​യെ​ന്നു  ഹൈ​ക്കോ​ട​തി;  ര​ണ്ടു ദി​വ​സ​ത്തി​ന​കം  അ​റി​യി​ക്കാ​മെ​ന്നു കെ. ​സു​രേ​ന്ദ്ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ

കൊ​ച്ചി: മ​ഞ്ചേ​ശ്വ​ര​ത്ത് പി.​ബി. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ൾ തു​ട​ര​ണ​മോ​യെ​ന്നു ഹൈ​ക്കോ​ട​തി. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണു പ​രാ​തി​ക്കാ​ര​നോ​ട് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം വി​വ​രം അ​റി​യി​ക്കാ​മെ​ന്നു കെ. ​സു​രേ​ന്ദ്ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ള്ള​വോ​ട്ട് നേ​ടി​യാ​ണ് അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ വി​ജ​യ​മെ​ന്നും അ​തി​നാ​ൽ ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ഹ​ർ​ജി.

Related posts