ഷൊർണൂർ: ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ നിന്നു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശേരി തൂത സ്വദേശികളായ സുമേഷ് (35), വൈശാഖ് (29) എന്നിവരെയാണ് ഇന്നലെ അർധരാത്രി അറസ്റ്റു ചെയ്തത്.
ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേത്വത്വത്തിലായിരുന്നു അറസ്റ്റ്. ഹർത്താൽ, വഴിതടയൽ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. സംഘപരിവാർ പ്രവർത്തകരാണ് അറസ്റ്റിലായ രണ്ടുപേരും. ജില്ലയിൽനിന്നു കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പോലീസ് സൂചിപ്പിച്ചു.