ശബരിമല നട അടച്ചെങ്കിലും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇതുവരെയും കെട്ടടിങ്ങിയിട്ടില്ല. കോടതി വിധി നടപ്പിലാക്കണമോ അതോ വിശ്വാസികളുടെ വികാരം മാനിക്കണമോ എന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് സര്‍ക്കാരും നിയമപാലകരും.
ഇതിനിടെ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചകള്‍ നടന്നു. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും വാര്‍ത്തകളുണ്ടായി. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വേഷം മാറിയെത്തിയ ഡിവൈഎഫ്ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.
ഇപ്പോള്‍ ഈ നുണ പ്രചാരണം കൂടി പൊളിഞ്ഞിരിക്കുകയാണ്. പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഈ വ്യാജ പ്രചാരണം നടന്നത്. ഭക്തരെ തല്ലിചതയ്ക്കാന്‍ ഡിവൈഎഫ്ഐക്കാരെ ഇറക്കിയിരിക്കുകയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയത്. അതാണിപ്പോള്‍ വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. ഇതോടെ സംഘപരിവാറിന്റെ ഓടുത്ത നുണയും പൊളിഞ്ഞിരിക്കുകയാണ്.