കൊടകര: സാങ്കേതിക വിദ്യയുടെ സാധ്യതകൾ മേളപരിശീലനരംഗത്തും സമർഥമായി ഉപയോഗപ്പെടുത്തുകയാണ് വാദ്യകലാകാരനായ കൊടകര ഉണ്ണിയും വിദേശത്തുള്ള ലുള്ള ഒരു കൂട്ടം ചെറുപ്പക്കാരും. കൊടകരയിലെ വീട്ടിലെ സ്വീകരണ മുറിയിൽ നിന്നുയരുന്ന കോൽപ്പെരുക്കങ്ങൾ കടലിനക്കരെയിരുന്ന് തൽസമയം കണ്ടും കേട്ടും ഒപ്പം ചെണ്ടയിൽ താളമിട്ടും ഇവർ അഭ്യസിക്കുന്നു.
മലയാളത്തിന്റെ തനതുവാദ്യകലകളിലൊന്നായ പഞ്ചാരിമേളമാണ് ഓസ്ട്രേലിയയിലെ മെൽബണിലും കാനഡയിലെ ടൊറന്റോയിലുമിരുന്ന് മേളപ്രേമികൾ വെബ് കാമറയുടെ സഹായത്തോടെ അഭ്യസിക്കുന്നത്. മെൽബണിലെ മലയാളികളുടെ കൂട്ടായ്മയായ ഉത്സവ് എന്ന സംഘടനയിലെ അംഗങ്ങളും മേളക്കന്പമുള്ളവരുമായ 13 ചെറുപ്പക്കാരാണ് ഓണ്‍ലൈൻ വഴി പഞ്ചാരിമേളം അഭ്യസിക്കുന്നത്.
റേഡിയോഗ്രാഫറായ തൃശൂർ സ്വദേശി വിനീത്, ചേർപ്പിൽ നിന്നുള്ള നെൽസൻ ജോർജ് ദാസ്, എൻജിനീയറായ തൃശൂർ സ്വദേശി ഉദയ്, ഡ്രൈവറായ പത്തനംതിട്ടക്കാരൻ രാജേഷ്, ബെന്നി കൊരട്ടി, തോമസ് കോട്ടയം, നെൽസൻ ദേവസി അങ്കമാലി, ജോർജ് ഒലിയപ്പുറം കോതമംഗലം എന്നിവരോടൊപ്പം ബാംഗ്ലൂർ സ്വദേശിയായ ഹരീന്ദ്രൻകൃഷ്ണ തുടങ്ങിയവരാണ് ഇങ്ങനെ ഓണ്‍ലൈനിൽ മേളം അഭ്യസിക്കുന്നവർ .
1500 ലധികം പേർക്ക് പഞ്ചാരിയുടെ പാഠങ്ങൾ പകർന്നു നൽകിയിട്ടുള്ള കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലാണ് ഇവരുടെ മേളപഠനം. അവധി ദിവസങ്ങളിൽ മെൽബണിലെ ക്ലബ്ബിൽ ഒത്തുകൂടുന്ന ഇവർക്ക് കംപ്യൂട്ടറിൽ ഘടിപ്പിച്ചിട്ടുള്ള കാമറ വഴിയാണ് കൊടകര ഉണ്ണി പഞ്ചാരിയുടെ പതികാലം മുതൽ പഠിപ്പിച്ചുകൊടുക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ഓണ്‍ലൈൻ വഴിയുള്ള പരിശീലനം.
ല്ലിയിൽ ജോലി ചെയ്യുന്ന മലയാളി പോലീസ് ഉദ്യോഗസ്ഥനേയും കൊടകര ഉണ്ണി ഓണ്‍വഴി പഞ്ചാരി മേളം പഠിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മറ്റു നിരവധി പേർ ഓണ്‍ലൈനിൽ മേളം അഭ്യസിക്കണമെന്ന ആഗ്രവുമായി ഉണ്ണിയെ സമീപിക്കുന്നുണ്ട്്.