പേ​രാ​മ്പ്ര​യി​ൽ മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് പ​ണി തു​ട​ങ്ങി; പ​രി​ശോ​ധ​ന​യി​ൽ  പോണ്ടിച്ചേരിരജിസ്ട്രേഷൻ ഉൾപ്പെടെ 327 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

പേ​രാ​മ്പ്ര: അ​ടു​ത്ത കാ​ല​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പേ​രാ​മ്പ്ര ജോ.​ആ​ർ​ടി​ഒ ഓ​ഫീ​സ് “പ​ണി’ തു​ട​ങ്ങി. വ​ട​ക​ര, കൊ​യി​ലാ​ണ്ടി ആ​ര്‍​ടി​ഒ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ഇ​ന്ന​ലെ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മലം​ഘ​നം ന​ട​ത്തി​യ 327 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ഇ​തി​ല്‍ പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ഒ​രു ആ​ഢം​ബ​ര കാ​റും ഉ​ള്‍​പ്പെ​ടു​ന്നു.

ലൈ​സെ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 39 പേ​ര്‍​ക്കെ​തി​രെ​യും അ​പ​ക​ട​ക​ര​മാം വി​ധം വാ​ഹ​ന​മോ​ടി​ച്ച പതിമൂ ന്നും ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് മൂ​ന്നും എ​യ​ര്‍​ഹോ​ണും ​ടാ​ക്‌​സ് അ​ട​ക്കാ​ത്ത മൂ​ന്നും വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​ കേ​സെ​ടു​ക്കു​ക​യും 89800 രൂ​പ പി​ഴ​യും ഈ​ടാ​ക്കി.

ഇ​തി​നി​ട​യി​ല്‍ പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള 3.50 കോ​ടി വി​ല വ​രു​ന്ന ബി​എം​ഡബ്ല്യു ഐ8 ​ആ​ഢം​ബ​ര കാ​റും പി​ടി​കൂ​ടി. വി​ദേ​ശ​ത്തുനി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത വാ​ഹ​നം പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ര​ണ്ടുവ​ര്‍​ഷം മു​മ്പ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫൈ​സ​ല്‍ വാ​ങ്ങി​യ കാ​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ക​യോ ഈ ​കാ​ല​യ​ള​വി​ലെ നി​കു​തി കേ​ര​ള​ത്തി​ല്‍ അ​ട​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

വി​ല​യു​ടെ ഇ​രു​പ​ത് ശ​ത​മാ​നം നി​കു​തി​യാ​യ 70 ല​ക്ഷ​ത്തോ​ളം അ​ട​ക്കാ​നു​ള്ള ഈ ​വാ​ഹ​നം എം​വി​ഐ​എ ആ​ര്‍. രാ​ജേ​ഷ് പി​ടി​കൂ​ടി പേ​രാ​മ്പ്ര സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ല്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. നി​കു​തി അ​ട​ച്ചു കൊ​ള്ളാ​മെ​ന്നും ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​മെ​ന്നും ഉ​ട​മ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

വ​ട​ക​ര ആ​ര്‍​ടി​ഒ വി.​വി. മ​ധു​സൂ​ദ​ന​ന്‍, പേ​രാ​മ്പ്ര ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ.​കെ. രാ​ജീ​വ്, എം​വി​ഐ​മാ​രാ​യ എ​സ്. സു​രേ​ഷ്, എ​ന്‍. രാ​ഗേ​ഷ്, എ.​ആ​ര്‍. രാ​ജേ​ഷ്, കെ.​ടി. ഷം​ജി​ത്ത്, പി.​കെ. സ​ജീ​വ്, അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Related posts