തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ യുഎഇ സന്ദർശനത്തിനെതിരേ കെ.മുരളീധരൻ എംഎൽഎ രംഗത്ത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന്റെ ഗുണം കേരളത്തിനല്ലെന്നും അദ്ദേഹത്തിന്റെ പാർട്ടിക്കാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പെരുമാറ്റചട്ടം ലംഘിച്ചായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കേരളത്തിന് കിട്ടിയ സാന്പത്തിക സഹായത്തിന്റെ കണക്ക് വ്യക്തമാക്കാൻ സർക്കാർ തയാറാകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.