​കാ​യ​ൽ ടൂ​റി​സം മേ​ഖ​ല​യ്ക്കു പു​ത്ത​നു​ണ​ർ​വ് ന​ൽ​കാൻ ബാ​ക് ടു ​ബാ​ക്‌ വാ​ട്ടേ​ഴ്സുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ; ഹൗ​സ്ബോ​ട്ട് റാ​ലി  ന​വം​ബ​ർ ര​ണ്ടി​ന്

ആ​ല​പ്പു​ഴ: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച ഹൗ​സ്ബോ​ട്ട് റാ​ലി ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കും. സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. കേ​ര​ളീ​യ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ക​ള​ക്ട​ർ. എ​സ്. സു​ഹാ​സ്, സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ​്ണ​തേ​ജ മൈ​ല​വാ​ർ​പ് ആ​ല​പ്പു​ഴ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ, കാ​യ​ൽ മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്തെ സം​ര​ംഭ​ക​ർ, ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ക​ലാ​കാ​ര​ൻ​മാ​ർ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ, കാ​യി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​ദേ​ശ​പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ബാ​ക് ടു ​ബാ​ക്‌ വാ​ട്ടേ​ഴ്സ്
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കാ​യ​ൽ ടൂ​റി​സം മേ​ഖ​ല​യ്ക്കു പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ല​പ്പു​ഴ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ക് ടു ​ബാ​ക്‌ വാട്ടേ​ഴ്സ് എ​ന്ന പേ​രി​ൽ ന​വം​ബ​ർ ര​ണ്ടു മു​ത​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ബൈ​ക്ക് റാ​ലി, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ഹൗ​സ്ബോ​ട്ട് റാ​ലി, ക​ലാ​വി​രു​ന്ന് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

രാ​വി​ലെ എ​ട്ടി​ന് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ​നി​ന്ന് ഹൗ​സ്ബോ​ട്ട് ടെ​ർ​മ​ിന​ലി​ലേ​ക്ക് ബാ​ക്ക് ടു ​ബാ​ക്ക്്‌വാട്ടേ​ഴ്സ് സ​ന്ദേ​ശം വ​ഹി​ച്ചു ബൈ​ക്ക് റാ​ലി​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. രാ​വി​ലെ പ​ത്തി​നു പ്ര​ള​യ​കാ​ല​ത്തെ ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ച​രി​ത്രം വി​വ​രി​ക്കു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം അ​തി​ജീ​വ​ന​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ ആ​ല​പ്പു​ഴ പു​ന്ന​മ​ട ഹൗ​സ്ബോ​ട്ട് ടെ​ർ​മി​ന​ലി​ൽ ന​ട​ക്കും.

രാ​വി​ലെ 11 മു​ത​ൽ 225ൽ ​പ​രം ഹൗ​സ്ബോ​ട്ടു​ക​ൾ, 100ൽ ​പ​രം ശി​ക്കാ​ര​ക​ൾ എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന ഹൗ​സ്ബോ​ട്ട് മ​ഹാ​റാ​ലി ആ​രം​ഭി​ക്കും. ലോ​ക വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്തെ അ​ത്യ​പൂ​ർ​വ​മാ​യ ഹൗ​സ്ബോ​ട്ട് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ ഡി​ടി​പി​സി ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ന്നേ​ദി​വ​സം മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സൗ​ജ​ന്യ ഹൗ​സ്ബോ​ട്ടു​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

Related posts